Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress MPs In Parliament.

പാ​ര്‍​ല​മെ​ന്‍റി​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​ക​ട​ന​ത്തി​ല്‍ സം​വാ​ദ​മാ​കാം

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ സം​​​വാ​​​ദ​​​മാ​​​കാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​തി​​​നുവേ​​​ണ്ടി​​​യു​​​ള്ള സ്ഥ​​​ല​​​വും സ​​​മ​​​യ​​​വും നി​​​ശ്ച​​​യി​​​ക്കാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ നേ​​​ര​​​ത്തേ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ സം​​​വാ​​​ദ​​​ത്തി​​​നു വെ​​​ല്ലു​​​വി​​​ളി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. കേ​​​ര​​​ള​​​ത്തെ അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​മു​​​ക്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ എ​​​വൈ കാ​​​റ്റ​​​ഗ​​​റി കാ​​​ർ​​​ഡു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച് കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് എം​​​പി​​​മാ​​​ർ ശ്ര​​​മി​​​ച്ചു. ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കേ​​​ര​​​ളവി​​​രു​​​ദ്ധ ​​​നി​​​ല​​​പാ​​​ടാ​​​ണ് യു​​​ഡി​​​എ​​​ഫ് എം​​​പി​​​മാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ദാ​​​രി​​​ദ്ര്യ മു​​​ക്തി സം​​​ബ​​​ന്ധി​​​ച്ച് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യം യു​​​ഡി​​​എ​​​ഫി​​​ന്‍റെ കു​​​ബു​​​ദ്ധി​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. “സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി പ​​​റ​​​യേ​​​ണ്ട​​​ത് ഞാ​​​ന​​​ല്ല.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ല. ന​​​ല്ല രീ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​ർ സി‌​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​


എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ അ​​​വ​​​ർ​​​ക്കും ഹൈ​​​ക്കോ​​​ട​​​തി മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തൃ​​​പ്തി​​​യു​​ണ്ട്’’ - മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‍​ലാ​​​മി​​​യു​​​മാ​​​യി താ​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു പ്ര​​​കാ​​​ര​​​മാ​​​ണ് എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ൽ​​വ​​​ച്ച് അ​​​ത്ത​​​ര​​​മൊ​​​രു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. സോ​​​ളി​​​ഡാ​​​രി​​​റ്റി​​​യി​​​ലെ ചി​​​ല ചെ​​​റു​​​പ്പ​​​ക്കാ​​​രും ത​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നു. ​


അ​​​ന്നുത​​​ന്നെ അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പ് താ​​​ൻ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.​ ഇ​​​വ​​​ര​​​ല്ലേ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​മൂ​​​ഹ്യ​​വി​​​രു​​​ദ്ധ​​​രെ​​​ന്ന് അ​​​വ​​​രു​​​ടെ മു​​​ഖ​​​ത്തു നോ​​​ക്കി ചോ​​​ദി​​​ച്ചു. ​ഇ​​​പ്പോ​​​ൾ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‍​ലാ​​​മി​​​യു​​​ടെ വ​​​ക്താ​​​ക്ക​​​ളാ​​​യി വ​​​രു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് ത​​​ന്നെ ഒ​​​രി​​​ക്ക​​​ൽ അ​​​വ​​​രെ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.1992ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​മി​​​യെ നി​​​രോ​​​ധി​​​ക്കേ​​​ണ്ടിവ​​​ന്നു.

ഇ​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധവോ​​​ട്ടാ​​​ണ് 1996 ൽ ​​​ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​​മി എ​​​ൽ​​​ഡി​​​എ​​​ഫി​നു ചെ​​​യ്ത​​​ത്. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി​​​യു​​​മാ​​​യി​​​രി​​​ക്കെ ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​മി വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട​​​ന​​​യാണെന്ന് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ സ​​​ത്യ​​​വാ​​ങ്മൂ​​​ലം ന​​​ൽ​​​കി. ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​​മി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ ഒ​​​രു നി​​​ല​​​പാ​​​ടും എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​രു ഘ​​​ട്ട​​​ത്തി​​​ലും എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.​


പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സ് ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​മ്പോ​​​ൾ അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സെ​​​മി​​​നാ​​​റി​​​ൽ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പ​​​ടെയുള്ള വേ​​​ദി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നാ​​​ണു സ​​​മു​​​ന്ന​​​ത​​​നാ​​​യ നേ​​​താ​​​വ് കെ.​​​വി. തോ​​​മ​​​സി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.


ഇ​​​ന്നി​​​പ്പോ​​​ൾ വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യ ശ​​​ശി​ ത​​​രൂ​​​ർ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​ർ കാ​​​ണു​​​ന്ന​​​തേ​​​യി​​​ല്ല.​​​ എ​​​ന്താ വേ​​​ണ്ട​​​തെ​​​ന്ന് അ​​​വ​​​ർ ആ​​​ലോ​​​ചി​​​ക്ക​​​ട്ടെ​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

 

ക​​​ട​​​ക്ക് പു​​​റ​​​ത്ത് = ദ​​​യ​​​വാ​​​യി പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​മോ‍?


കോ​​​ഴി​​​ക്കോ​​​ട്: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു​​​ള്ള ‘ക​​​ട​​​ക്ക് പു​​​റ​​​ത്ത്’ പ്ര​​​യോ​​​ഗ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. വി​​​ളി​​​ച്ച​​​യി​​​ട​​​ത്തു മാ​​​ത്രം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പോ​​​കുക. വി​​​ളി​​​ക്കാ​​​ത്ത ഇ​​​ട​​​ത്ത് വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് പു​​​റ​​​ത്തു​​​പോ​​​കൂ എ​​​ന്ന് പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ​കോ​​​ഴി​​​ക്കോ​​​ട് പ്ര​​​സ് ക്ല​​​ബ്ബി​​​ല്‍ ന​​​ട​​​ന്ന മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​​​ നി​​​ങ്ങ​​​ള്‍ എ​​​വി​​​ടെ​​​യും വി​​​ളി​​​ച്ചി​​​ട​​​ത്തേ പോ​​​കാ​​​ന്‍ പാ​​​ടു​​​ള്ളൂ.


വി​​​ളി​​​ക്കാ​​​ത്ത സ്ഥ​​​ല​​​ത്ത് പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ല. വി​​​ളി​​​ക്കാ​​​ത്ത സ്ഥ​​​ല​​​ത്ത​​​ല്ല പോ​​​യി ഇ​​​രി​​​ക്കേ​​​ണ്ട​​​ത്. അ​​​ങ്ങ​​​നെ​​​യി​​​രു​​​ന്നാ​​​ല്‍ നി​​​ങ്ങ​​​ള്‍ ഒ​​​ന്ന് ദ​​​യ​​​വാ​​​യി പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​മോ എ​​​ന്ന് ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം പു​​​റ​​​ത്ത് ക​​​ട​​​ക്കെ​​​ന്ന് ഞാ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടാ​​​കും.
അ​​​ത്ര​​​യേ ഉ​​​ള്ളൂ​​​വെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Corehub Up